മലപ്പുറം (www.evisionnews.co): സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷുകാര്‍ വധശിക്ഷ വിധിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു കലാപകാരി മാത്രമാണെന്ന് ചിലര്‍ക്ക് തോന്നുന്നത് ഡല്‍ഹൗസിയുടെ പ്രേതം കയറിയത് കൊണ്ടാണെന്ന് കെ. മുരളീധരന്‍ എം.പി. രാജ്യത്തെ ചിലര്‍ക്ക് ഡല്‍ഹൗസി പ്രഭുവിന്റെ പ്രേതം കയറിയിരിക്കുകയാണെന്നും സംസ്ഥാനത്തെ മുന്‍ ഡി.ജി.പിയെ വരെ അത് ആവേശിപ്പിച്ചിരിക്കുകയാണൈന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ഒ.ബി.സി വിഭാഗം സംഘടിപ്പിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ പരിപാടി അറിഞ്ഞത് മുതല്‍ ചിലര്‍ അതിനെതിരെ പ്രചാരണം നടത്തി. തനിക്കും സംഘാടകര്‍ക്കും വാട്സ്ആപ്പില്‍ അത്തരം പരിഹാസ സന്ദേശങ്ങള്‍ കിട്ടി. ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വരെ ആ ശൃംഖല നീണ്ടുകിടക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
Post a Comment
0 Comments