കാസര്‍കോട് (www.evisionnnews.co): കാസര്‍കോട് നടന്ന കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം കാഞ്ഞങാട് മണ്ഡലം ലീഗ് പ്രസിഡന്റ്എംപി ജാഫര്‍ ഉദ്ഘാടനം ചെയ്തു. എ.ജി ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ദേളി സ്വാഗതം പറഞ്ഞു. പി.പി മുഹമ്മദ് വയനാട് മുഖ്യപ്രഭാഷണം നടത്തി. ടികെപി അബ്ദുല്‍ റഊഫ് അസീസ് ചിത്താരി പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ് ഷാഹിന നിയാസി ഉദ്ഘാടനം ചെയ്തു. ഖദീജ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഷാഹിന സ്വാഗതം പറഞ്ഞു. ടികെ സുമയ്യ, മുര്‍ഷിദ, നസ്രിയ, ഖൈറുന്നിസ, ഖദീജ, സുബൈദ, ആബിദ പ്രസംഗിച്ചു.
സംഘടനാ സെഷനും സമാപന സമ്മേളനവും സംസ്ഥാന വൈസ് പ്രസിഡന്റ് എസി അതാഉള്ള ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സമീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. സിറാജുദ്ദീന്‍ ഖാസിലേന്‍, റഫീഖ് കള്ളാര്‍, ഷരീഫ് ബാവ നഗര്‍, ടി. റഷീദ്, റസാഖ് പുനത്തില്‍, റാഷിദ് കൈകോട്ടുകടവ്, ആസിഫ് നായന്മാര്‍മൂല സംബന്ധിച്ചു.
Post a Comment
0 Comments