ഉപ്പള (www.evisionnews.co): തീരദേശ പരിപാലന നിയമം ലംഘിച്ച് വീടു വെച്ചവരുടെ ലിസ്റ്റില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി വീടുകള്‍ ഉള്‍പെട്ടതിനാല്‍ വിഷമത്തിലായവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീല്‍ അറിയിച്ചു.
തീരദേശ നിയമം നിലവില്‍ വന്ന 1996ന് മുന്‍പുള്ളതും 60വര്‍ഷത്തിലേറെ പഴക്കമുള്ള വീടുകള്‍ പോലും ലിസ്റ്റില്‍ വന്നതടക്കം നിരവധി അപാകതകള്‍ ഈ ലിസ്റ്റില്‍ വന്നതിനാല്‍ അക്കാര്യത്തിലും ആവശ്യമായ ഇടപെടല്‍ നടത്തി പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ ജനുവരി 21ന് ചെര്‍ക്കള ഹൈമാസ് ഓഡിറ്റോറിയത്തില്‍ കലക്ടര്‍ നടത്തുന്ന ഹിയറിങ്ങില്‍ സംബന്ധിച്ചും മറ്റും ആവശ്യമായ കാര്യങ്ങളില്‍ സഹകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Post a Comment
0 Comments