Type Here to Get Search Results !

Bottom Ad

ജാമിയയില്‍ വെടിവെയ്പ്പ് നടത്തിയത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി: മാനസിക അസ്വസ്ഥതകള്‍ ഉണ്ടെന്ന്


ദേശീയം (www.evisionnews.co): ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലക്കു മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്തത് 17 വയസ്സ് മാത്രമുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്. രാവിലെ സ്‌കൂളില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നും പിന്നീട് കുടുംബം ഒരു വിവാഹത്തിന് പോകേണ്ടതായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ജെവാറിലാണ് കൗമാരക്കാരന്‍ പഠിക്കുന്ന സ്‌കൂള്‍. എന്നാല്‍, സ്‌കൂളില്‍ പോകാതെ ജാക്കറ്റില്‍ തോക്ക് ഒളിപ്പിച്ച് സമര സ്ഥലത്തേക്ക് വരുകയായിരുന്നു. വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ജാമിയയില്‍ എത്തി സമരത്തിനിടയില്‍ കൗമാരക്കാരന്‍ ഫേസ് ബുക്ക് ലൈവ് സ്ട്രീമിംഗ് നടത്തിയ ശേഷം പെട്ടെന്ന് ജാക്കറ്റില്‍ ഒളിപ്പിച്ച തോക്കെടുത്തു. ഇത് കണ്ടതും സമരക്കാര്‍ പരിഭ്രാന്തിയിലായി. പിന്നീട് സമരക്കാര്‍ക്ക് നേരെ ആക്രോശവുമായി വെടിയുതിര്‍ക്കുകയായിരുന്നു. മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ ഷബഖ് ഫാറൂഖ് എന്ന കശ്മീരി യുവാവിനാണ് പരിക്കേറ്റത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ കഴിഞ്ഞ നാലു ദിവസമായി കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad