കാസര്‍കോട് (www.evisionnews.co): കാര്യങ്ങളെയും വസ്തുക്കളെയും മനസിലാക്കിയുള്ള പഠനം ഉയര്‍ന്ന ഗ്രേഡ് നേടുന്നതിനും വിജയം എളുപ്പമാക്കുന്നതിനും പ്രയാസം കൂടാതെ തന്നെ സാധിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. കേരള ഗവ. അംഗീകൃത സ്‌കൂള്‍ പ്രധാനധ്യാപക ഫോറം ജില്ലാ കമ്മിറ്റി സംഘടിപിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസി രവീന്ദ്രന്‍ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിഇഒ നന്ദികേഷന്‍, ഒകെ രാജീവന്‍ ചെമ്മനാട്, സിറാജുദ്ദീന്‍ ഖാസിലേന്‍, യതീഷ് ബളാല്‍, രാജേഷ് ദഖീറത്ത്, രാഘവന്‍ ചേരാന്‍ പ്രസംഗിച്ചു.
Post a Comment
0 Comments