കുമ്പള (www.evisionnews.co): കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി, എന്‍ആര്‍സി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടാന്‍ കമ്പള ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് പ്രമേയത്തിന് അനുമതി തേടി കത്തുനല്‍കി. ആരോഗ്യ- വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.കെ ആരിഫാണ് നോട്ടീസ് നല്‍കിയത്. വൈസ് പ്രിസിഡണ്ട് ഗീത ഷെട്ടി പിന്താങ്ങി. പ്രമേയം അടുത്ത ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെക്കുമെന്ന് പ്രിസിഡന്റ്് കെഎല്‍ പുണ്ഡരീകാക്ഷ പറഞ്ഞു.
Post a Comment
0 Comments