മഞ്ചേശ്വരം (www.evisionnews.co): തലപ്പാടി കെ.സി റോഡ് സ്വദേശിയും മഞ്ചേശ്വരം പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ മരം വ്യാപാരി ഇസ്മായിലിന്റെ (50) മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും കാമുകനും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് മഞ്ചേശ്വരം പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ ഇസ്മായിന്റെ ഭാര്യ ആയിഷ (39), കാമുകന്‍ മുഹമ്മദ് ഹനീഫ (42) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ഇസ്മായില്‍ തൂങ്ങി മരിച്ചതാണെന്നാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് കഴുത്തില്‍ നിന്ന് കയര്‍ അഴിച്ചുമാറ്റി തറയില്‍ കിടത്തിയതെന്നുമാണ് ആയിഷ പോലീസിന്് മൊഴി നല്‍കിയത്. എന്നാല്‍ കഴുത്തിന് പിന്നിലെ മുറിവില്‍ സംശയം തോന്നി മഞ്ചേശ്വരം സിഐ എവി ദിനേഷനും സംഘവും നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്.
ഈമാസം 20ന് തിങ്കളാഴ്ച രാവിലെയാണ് ഇസ്മായിലിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തിന് ഒരാഴ്ച മുമ്പ് ആയിഷയും ഹനീഫയും തമ്മിലുള്ള ബന്ധം ഇസ്മായില്‍ അറിഞ്ഞതോടെ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. ഇതോടെ ഇസ്മായിലിനെ വകവരുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. മരണം നടന്ന ദിവസം രാത്രി 12മണിയോടെ ഹനീഫ ഇസ്മായിലിന്റെ വീട്ടിലെത്തിയിരുന്നു. മദ്യലഹരിയില്‍ കിടന്നുറങ്ങുകയായിരുന്ന ഇസ്മായിലിനെ ആയിഷയുടെ നിര്‍ദേശപ്രകാരം ഹനീഫ മൂക്കും വായും പൊത്തിപ്പിടിക്കുകയും ഇരുവരും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യയാകാമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കഴുത്തിന് പിറകിലുണ്ടായ കയര്‍ മുറുകിയ പാടാണ് പോലീസിനെ കൊലപാതകത്തിലേക്കെത്തിച്ചത്. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച കയറും വീട്ടില്‍ നിന്ന് പോലീസിന് കണ്ടെത്താനായില്ല. നിലത്തിറക്കാന്‍ സഹായിച്ച ബന്ധുവെന്ന് ആയിഷ പറയുന്ന ഹനീഫ് സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയതും സൂത്രത്തില്‍ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചതും പൊലീസിനെ സംശയിപ്പിച്ചു.
Post a Comment
0 Comments