Type Here to Get Search Results !

Bottom Ad

ഭരണഘടനയുടെ ആമുഖം വായിച്ച് പള്ളികളില്‍ റിപ്പബ്ലിക് ദിനാഘോഷം


കേരളം (www.evisionnews.co): റിപ്പബ്ലിക് ദിനത്തില്‍ പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനുമുള്ള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ഉത്തരവ് നടപ്പാക്കി വിവിധ പള്ളികള്‍. രാജ്യത്തെ വിഭജിക്കാനുള്ള നീക്കങ്ങള്‍ക്ക് എതിരെയാണ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള മുന്നേറ്റമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വഖഫ് ബോര്‍ഡ് നിര്‍ദേശം. 

പള്ളികളിലേക്ക് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചതായി വഖഫ് ബോര്‍ഡ് അംഗം എം.സി മായിന്‍ ഹാജി നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് പള്ളികളില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചത്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്രസകളില്‍ നേരത്തെ തന്നെ സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക്കിനും ദേശീയപതാക ഉയര്‍ത്താറുണ്ടെങ്കിലും പള്ളികളില്‍ ഇത് ആദ്യമായാണ്.

കോഴിക്കോട് മിഷ്‌കാല്‍ പള്ളിയുള്‍പ്പെടെ കേരളത്തിലെ പ്രമുഖ മുസ്ലീം പള്ളികളിലെല്ലാം ആഹ്വാനം നടപ്പാക്കി. ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഭരണഘടനയുടെ ആമുഖം വിശ്വാസികള്‍ ദേശീയ ഗാനം ആലപിച്ചാണ് ആഹ്വനം നടപ്പാക്കിയത്. ഇതിന് ശേഷം മിഷ്‌കാല്‍ പള്ളിയിലെ പെരുമ്പറ മുഴക്കാനും പള്ളി ഭാരവാഹികള്‍ തയ്യാറായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad