Type Here to Get Search Results !

Bottom Ad

പൗരത്വ നിയമം റദ്ദാക്കാന്‍ കാസര്‍കോട് നഗരസഭയില്‍ പ്രമേയം: അടിയന്തിര കൗണ്‍സില്‍ ഇന്ന് മൂന്നിന്


കാസര്‍കോട് (www.evisionnnews.co): പൗരത്വ ഭേദഗതി, എന്‍.ആര്‍.സി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനായി കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് കാസര്‍കോട് നഗരസഭ. ഇതിനായി വെള്ളിയാഴ്ച പകല്‍ മുന്നിന് അടിയന്തര കൗണ്‍സില്‍ യോഗമാണ് വിളിച്ചിട്ടുള്ളത്. കാസര്‍കോട് മുനിസിപ്പല്‍ ലീഗ് സെക്രട്ടറിയും നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലറുമായ ഹമീദ് ബെദിരയാണ് പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയത്. അതേസമയം പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad