പള്ളിക്കര (www.evisionnews.co): മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും ദീര്‍ഘകാലമായി തൊട്ടി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ മുക്കൂട് മുഹമ്മദ് കുഞ്ഞി നിര്യാതനായി. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചില്‍ സംബന്ധിച്ച് വീട്ടിലെത്തി രാത്രിയില്‍ ശാരീരിക അസ്വസ്ഥത കാരണം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് മരണം.
പരേതരായ മുക്കൂട് അബ്ദുല്‍ റഹിമാന്റെയും ബീഫാത്തിമയുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഫസീല, ജസീല, ജുനൈദ്, ജഫ്‌ന (വിദ്യാര്‍ത്ഥിനി). മരുമക്കള്‍: നാസര്‍, സലീം. മയ്യിത്ത് ഉച്ചക്ക് ഒരു മണിക്ക് തൊട്ടി മുഹിയിദ്ധീന്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ മറവുചെയ്യും.
Post a Comment
0 Comments