കാസര്‍കോട് (www.evisionnews.co): കുണിയയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു. കുണിയ അടുക്കയിലെ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ കായിഞ്ഞി എന്ന അബ്ദുല്‍ ഖാദര്‍ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. കൂലിപ്പണിക്കാരനായ ഖാദര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ഇര്‍ഷാദ് ഹുദവി (ഇരുവരും ദുബൈ), സുഹറാബി, സുമയ്യ, സഹല.
Post a Comment
0 Comments