Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതിക്കെതിരെ മുളിയാര്‍ ഗ്രാമപഞ്ചായത്തിലും പ്രമേയത്തിന് നോട്ടീസ്


മുളിയാര്‍ (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുളിയാര്‍ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് നോട്ടീസ് നല്‍കി. അംഗം ശോഭാ പയോലം പ്രമേയത്തെ പിന്തുണച്ചു. പഞ്ചായത്ത് മുസ്ലിം ലീഗിന്റെയും പാര്‍ലമെന്ററി ബോര്‍ഡിന്റെയും അനുമതിയോടെയാണ് നോട്ടീസ് നല്‍കിയത്.

നിയമം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും പൗരത്വ രജിസ്‌ടേഷന്‍ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ആലോചന ഉപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ഭരണഘടനയിലെ മൗലീകാവകാശത്തില്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്ന നിയമത്തിന് മുമ്പിലുള്ള സമത്വവും നിയമസംരക്ഷണവും പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും ലംഘിക്കുന്നതായി ബോധ്യപ്പെടുകയാണെന്നും ഭേദഗതി നിയമത്തില്‍ ആറ് മതവിഭാഗങ്ങളുടെ പേര് പരാമര്‍ശിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതിലൂടെ നിയമത്തിലെ സമത്വത്തെയാണ് നിരാകരിച്ചതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad