കോഴിക്കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഘുലേഖ ഏറ്റുവാങ്ങുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ അച്ചടക്ക നടപടിയുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയുടെയും പോഷക സംഘടനകളിലെയും ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസിയെ സസ്‌പെന്റ് ചെയ്തതായി സമസ്ത ഓഫീസില്‍ നിന്ന് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂരും പരസ്യമായി വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ രീതിയിലുള്ള പ്രതിഷേധസ്വരങ്ങളാണ് നാസര്‍ ഫൈസിക്കെതിരെ ഉയരുന്നത്.
Post a Comment
0 Comments