കാസര്‍കോട് (www.evisionnews.co): എന്‍.പി.ആര്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കാസര്‍കോട് നഗരസഭയില്‍ സെന്‍സസ് നടപടികള്‍ക്ക് നീക്കം നടക്കുന്നതായി ആരോപണം. കേരള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സെന്‍സസിന് കണക്കെടുപ്പിനായി എന്യുമറേറ്റര്‍മാരെ ആവശ്യപ്പെട്ട് നഗരസഭ ഭരണസമിതി അറിയാതെ സ്‌കൂളുകള്‍ക്ക് കത്തയച്ച ഉദ്യേഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പല്‍ സെക്രട്ടറി സ്‌കൂളുകള്‍ക്ക് കത്ത് നല്‍കിയതെന്നാണ് ആക്ഷേപം.
കാസര്‍കോട് നഗരസഭയില്‍ എന്‍.പി.ആറുമായി ബന്ധപ്പെട്ട ഒരു നടപടികളും സ്വീകരിക്കില്ലെന്ന് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. സി.എ.എക്കെതിരെ ജില്ലയില്‍ ആദ്യം പ്രമേയം പാസാക്കിയ നഗരസഭ കാസര്‍കോടാണ്. പ്രതിഷേധത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി ഖാലിദ് പച്ചക്കാട്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റഹ്മാന്‍ തൊട്ടാന്‍, മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, ഫിറോസ് അടുക്കത്ത്ബയല്‍, ജലീല്‍ തുരുത്തി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ബഷീര്‍ കടവത്ത്, നൗഫല്‍ തായല്‍, റഫീഖ് വിദ്യാനഗര്‍, ഹബീബ് എ.എച്ച്, ഇബ്രാഹിം ഖാസിയാറകത്ത്, സിദ്ധീഖ് ചക്കര, മുജീബ് തായലങ്ങാടി, മജീദ് കൊല്ലമ്പാടി, അസ്ലം പള്ളിക്കാല്‍, ഗനി ബെദിര, റഷീദ് ബെദിര, ജസീല്‍ തുരുത്തി, ഖലീല്‍ അബൂബക്കര്‍ തുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments