കണ്ണൂര്‍ (www.evisionnews.co): കണ്ണൂരില്‍ ആര്‍.എസ്.എസ് പരിപാടി എസ്.ഐ ഉദ്ഘാടനം ചെയ്ത സംഭവം വിവാദമാകുന്നു. മട്ടന്നൂരില്‍ ആര്‍.എസ്.എസ് നേതാവ് സി.കെ രഞ്ജിത്തിന്റെ അനുസ്മരണദിന പരിപാടിയാണ് എസ്.ഐ. കെ.കെ രാജേഷ് ഉദ്ഘാടനം ചെയ്തത്. സംഭവത്തില്‍ സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടന്നൂര്‍ കിളിയങ്ങാട് ആര്‍.എസ്.എസ്. നേതൃത്വത്തിലുള്ള വീരപഴശ്ശി സ്മൃതി സേവാസമിതി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സി.കെ രഞ്ജിത്തിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. വേദിയില്‍ രാജേഷ് സംസാരിക്കുകയും ചെയ്തു. ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ നേതൃത്വത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഒരു ക്ലാസ് അവിടെ നടന്നതായും ആ ക്ലാസിന്റെ ഉദ്ഘാടനമാണ് താന്‍ നിര്‍വഹിച്ചതെന്നും എസ്.ഐ സ്‌പെഷല്‍ ബ്രാഞ്ചിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
Post a Comment
0 Comments