Type Here to Get Search Results !

Bottom Ad

അമിത് ഷായുടെ കേരള സന്ദര്‍ശനം: യൂത്ത് ലീഗ് ബ്ലാക്ക് വാള്‍ തീര്‍ക്കും

കോഴിക്കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ കോഴിക്കോട് എത്തുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15ന് മുസ്ലിം യൂത്ത് ലീഗ് ബ്ലാക്ക് വാള്‍ (കറുത്ത മതില്‍) തീര്‍ക്കും. വെസ്റ്റ് ഹില്‍ ഹെലിപാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്തിയാണ് ബ്ലാക്ക് വാള്‍ തീര്‍ക്കുക. 35കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ ബ്ലാക്ക് വാളില്‍ അണിനിരത്തും.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ അമിത ഷായുടെ പൊലീസും ആര്‍.എസ്.എസ് ഭീകരവാദികളും വലിയ അക്രമമാണ് അഴിച്ചുവിടുന്നത്. 

ഗുജറാത്ത് മോഡല്‍ കലാപത്തിന് രാജ്യവ്യാപകമായി ആര്‍.എസ്.എസുകാര്‍ക്ക് ആഹ്വാനം നല്‍കുകയാണ് ഗുജറാത്തിലെ മുന്‍ അഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര അഭ്യന്ത്ര മന്ത്രിയുമായ അമിത് ഷാ ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍.എസ്.എസ് ഭീകരവാദികളുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടത്. രാജ്യത്ത് ആകമാനം സമരക്കാര്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലിന് എതിരെയുള്ള പ്രതിഷേധം കൂടിയായിരിക്കും ബ്ലാക്ക് വാള്‍. ബലാക്ക് വാളിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് 1893ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ് സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad