കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധ ദിവസമെത്തിയ മലയാളികള്‍ക്ക് കര്‍ണാടക പൊലീസിന്റെ നോട്ടീസ് ലഭിച്ച സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ജില്ലാ പഞ്ചായത്ത്. നോട്ടീസ് നിരുപാദികം പിന്‍വലിക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി അവതരിപ്പിച്ച നിര്‍ദേശം യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. അതേസമയം കുറ്റവാളികളെ കണ്ടത്താനാണ് നോട്ടീസ് അയച്ചതെന്നും നോട്ടീസ് ലഭിച്ചവരുടെ എണ്ണം കൂടിയതില്‍ എന്തിന് ആശങ്കപ്പെടണമെന്നുമായിരുന്നു ബിജെപി അംഗങ്ങളായ കെ ശ്രീകാന്ത്, പുഷ്പ അമെക്കള എന്നിവരുടെ വാദം. ഇതിനെ യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു.
Post a Comment
0 Comments