കേരളം (www.evisionnews.co): സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ നാട്ടുരാജാക്കന്മാര്‍ക്ക് മുകളില്‍ റസിഡന്റിനെ നിയമിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിന് മുകളില്‍ അത്തരം റസിഡന്റ് ഇല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന് എന്ന് മലപ്പുറത്ത് ഭരണഘടന സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ പേരെടുത്തു പറയാതെ ആയിരുന്നു വിമര്‍ശനം.
പൗരത്വ നിയമത്തിനെതിരെ യോജിച്ച സമരത്തില്‍ നിന്ന് പിന്മാറിയ പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനായി പലതവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചെന്നും എന്നാല്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് അതുണ്ടായില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Post a Comment
0 Comments