മഞ്ചേശ്വരം (www.evisionnews.co): മിയാപ്പദവ് സ്‌കൂളിലെ അധ്യാപക രൂപശ്രീ (40)യുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡി.വൈ.എസ്.പി എ. സതീഷ് കുമാര്‍, മഞ്ചേശരം എ.എസ് ഐ പി. ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സഹ അധ്യാപകനെ വീണ്ടും ചോദ്യം ചെയ്തു.
വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രൂപശ്രീയെ ശനിയാഴ്ചയാണ് കുമ്പള പെര്‍വാഡ് കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം കണ്ടെത്തിയതിന് ഏഴുകിലോമീറ്റര്‍ അകലെ രൂപശ്രീയുടെ സ്‌കൂട്ടര്‍ ദുര്‍ഗിപ്പള്ളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
രുപ ശ്രിയുടേത് മുങ്ങിമരണമെന്നാണ് ഫോറന്‍സിക് കണ്ടെത്തല്‍. എന്നാല്‍ മരണം കൊലപാതകമാണെന്ന് തന്നെയാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കം 1500ഓളം പേരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. സംഭവത്തില്‍ വനിതാകമ്മീഷനും ഇടപെട്ടിട്ടുണ്ട്.
Post a Comment
0 Comments