കാസര്‍കോട് (www.evisionnews.co): ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30മണിയോടെ കളനാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും ഉദുമ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റിലേക്ക് പിന്നാലെ വന്ന ബലേനോ കാറാണ് ഇടിച്ചത്. മേല്‍പറമ്പ് വള്ളിയോട്ടെ അജ്മലിനാണ് (18) ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ ഉദുമ സ്പെഷ്യാലിറ്റി ആസ്പത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ബുള്ളറ്റ് പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments