ദേശീയം (www.evisionnews.co) പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍നടപടിക്കൊരുങ്ങി ഗവര്‍ണര്‍. ഇതിന്റെ ഭാഗമായി ഭരണഘടനാ വിദഗ്ധരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചു. സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കുന്നുണ്ട്. നിയമ നടപടിക്ക് സാധ്യതയുണ്ടോയെന്നും ഗവര്‍ണര്‍ വിദഗ്ദ്ധരോട് ആരാഞ്ഞിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തര്‍ക്കും തുടരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ നഗവര്‍ണര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദികരണം ആവശ്യപ്പെട്ടിരുന്നു ഇതിനെതുടര്‍ന്ന് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം നിയഭേദഗതിക്കെതിരായ സംസ്ഥാന എതിര്‍പ്പ് ഉള്‍പ്പെടുത്തുന്ന നയ പ്രഖ്യാപന പ്രസംഗം മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്.. 29നാണ് നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്.
Post a Comment
0 Comments