പരവനടുക്കം (www.evisionnews.co): ആസാദി മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ക്ലബില്‍ കയറി എം.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടി അത്യന്തം പ്രതിഷേധാര്‍ഹവും പ്രദേശത്ത് കുഴപ്പമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ഡി ഹസന്‍ ബസരിയും സെക്രട്ടറി നഷാത്ത് പരവനടുക്കവും അഭിപ്രായപ്പെട്ടു.
അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതുപോലുള്ള പ്രവര്‍ത്തികള്‍ നാടിന്റെ സുസ്ഥിരമായ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments