Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതിക്കെതിരെ ലോംഗ് മാര്‍ച്ച്: ഉദുമയില്‍ നിന്ന് ആയിരം സ്ഥിരാഗംങ്ങള്‍

ചട്ടഞ്ചാല്‍ (www.evisionnews.co): 'ഒരേ ഒരുന്ത്യ ഒരൊറ്റ ജനത' എന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നയിക്കുന്ന ലോംഗ് മാര്‍ച്ചില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും 1000 സ്ഥിരാഗംങ്ങളെ പങ്കെടുപ്പിക്കാന്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 

യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ചുമതല വഹിക്കുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളിയില്‍ വീട്, സി.വി. ജെയിംസ്, പി.വി സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, സത്യന്‍ പൂച്ചക്കാട്, ഷാനവാസ് പാദൂര്‍, മണ്ഡലം പ്രസിഡന്റുമാരായ ടി. രാമകൃഷ്ണന്‍, എം.പി.എം ഷാഫി, വാസു മങ്ങാട്, സുകുമാരന്‍ ആലിങ്കാല്‍, കുഞ്ഞികൃഷ്ണന്‍ മാടക്കാല്‍, സി. അശോക് കുമാര്‍, ടി.കെ ദാമോദരന്‍, ജോസഫ് പാറത്തട്ടേല്‍ സംസാരിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി. രാജന്‍ പെരിയ സ്വാഗതവും ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

ജനുവരി 21, 22 തിയതികളില്‍ ലോംഗ് മാര്‍ച്ച് നടക്കും. കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ആദ്യദിവസം ഉദുമയില്‍ സമാപിക്കും. 22ന് ഉദുമയില്‍ നിന്നും ആരംഭിച്ച് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സമാപ്പിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad