Type Here to Get Search Results !

Bottom Ad

കര്‍ണാടക പോലീസിന്റെ നോട്ടീസ്: കേരള സര്‍ക്കര്‍ ഇടപെടണം: എം.സി ഖമറുദ്ദീന്‍


മഞ്ചേശ്വരം (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലേതുള്‍പ്പടെ കാസര്‍കോട് ജില്ലയിലെ 1800ഓളം പേര്‍ക്ക് മംഗളൂരു സിറ്റി ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമാണ്ടന്റ് ഓഫീസില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് ലഭിച്ചത് ഗൗരവമായി കാണണമെന്ന് മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ധീന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് കര്‍ണ്ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ മലയാളികളാടുള്ള പ്രതികാര നടപടിയാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്നും എംഎല്‍എ പറഞ്ഞു. 

സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ ബിസിനസുകാര്‍, മത്സ്യതൊഴിലാളികള്‍ ഉള്‍പ്പടെ മംഗളൂരുവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോയിരുന്നവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. നിരപരാധികളെ കേസില്‍ കുടുക്കി മംഗലാപുരത്ത് നടന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം മലയാളികളുടെ തലയില്‍ കെട്ടിവെക്കാനാണ് കര്‍ണ്ണാടക പോലീസും അവിടത്തെ ഭരണകൂടവും ശ്രമിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുമായി എം.എല്‍.എ പ്രശ്‌നം വിശദമായി ചര്‍ച്ചനടത്തി. കര്‍ണ്ണാടകയിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി എം.എല്‍.എക്ക് ഉറപ്പുനല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad