ദുബൈ (www.evisionnews.co): ഹൃദയ ശാസ്ത്രകീയ വിദഗ്ധനും ആര്‍ട്ടിഫിക്കല്‍ ഹാര്‍ട്ട് സെന്റര്‍ ചെയര്‍മാനും ഇന്റര്‍നാഷന്‍ ഹാര്‍ട്ട് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. മൂസക്കൂഞ്ഞിക്ക് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹാദരം ഇന്ന് രാത്രി 10മണിക്ക് അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് നടക്കും. കെഎംസിസി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടിആര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
സങ്കീര്‍ണതകള്‍ നിറഞ്ഞ നിരവധി ഹൃദയശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ. മൂസക്കുഞ്ഞി ജര്‍മ്മനിയില്‍ കൃത്രിമ ഹൃദയമുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സര്‍വകലാശാലയില്‍ വിസിസ്റ്റിംഗ് പ്രൊഫസര്‍ കൂടിയാണ്. നിരവധി വിദേശ സര്‍വകലാശാലകളില്‍ ഇതുസംബന്ധിച്ച ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അധിക ചെലവുകാരണം സാധരണ ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുന്ന ഹൃദയസംബന്ധമായ ചികിത്സകള്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഹാര്‍ട്ട് ലിങ്ക് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
Post a Comment
0 Comments