കൊച്ചി (www.evisionnews.co): മരടില്‍ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ഫ്ളാറ്റുകളില്‍ നാലാമത്തേതായ ഗോള്‍ഡന്‍ കായലോരവും നിലംപതിച്ചു. ഇതോടെ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ നാലു ഫ്ളാറ്റുകളും പൊളിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതിലും വൈകി 2.30നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്. ഫ്ളാറ്റിന് സമീപമുള്ള അങ്കണവാടി കെട്ടിടം സുരക്ഷിതമാണ്. അങ്കണവാടിയുടെ ചുറ്റുമതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പൊളിക്കേണ്ട ഫ്ളാറ്റുകളില്‍ ഏറ്റവും വലിപ്പം കുറവും ഗോള്‍ഡന്‍ കായലോരത്തിനാണ്. 17 നിലകളിലായി 40 അപ്പാര്‍ട്ട്മെന്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പൊളിച്ചു നീക്കാന്‍ ചെലവ് കുറവും വളരെ കുറച്ച് സ്ഫോടകവസ്തുകള്‍ മാത്രം വേണ്ടതും ഇവിടെ ആയിരുന്നു. രാവിലെ 11.03മണിയോടെയാണ് ഏറ്റവും ഉയരം കൂടിയ ജെയിന്‍ കോറല്‍ കോവ് തകര്‍ത്തത്. ഇന്നലെ മറ്റുരണ്ടുകള്‍ ഫ്‌ളാറ്റുകള്‍ വിജയകരമായി തകര്‍ത്തുനിലത്തിട്ടിരുന്നു.
മരട് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയതിന് ശേഷം ഇനി കോടതിയില്‍ വന്നാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാറിനോട് അന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. ഫ്‌ളാറ്റുകള്‍ നാലും ഇന്നുച്ചയോടെ പൊളിച്ചു നീക്കി നാളെ തന്നെ സുപ്രിം കോടതിയെ അറിയിക്കാന്‍ തയാറാകിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
Post a Comment
0 Comments