Type Here to Get Search Results !

Bottom Ad

സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സൗജന്യ ഇന്‍ട്രാനെറ്റ് പദ്ധതി: സിഒഎ


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് ഇന്റേണല്‍ നെറ്റ്വര്‍ക്ക് കമ്മ്യൂണിക്കേഷന്‍ ചെയ്യാന്‍ ഇന്‍ട്രാനെറ്റ് സര്‍വീസ് സൗജന്യമായി ലഭ്യമാക്കുവാന്‍ സന്നദ്ധമാണെന്ന് സി ഒ എ ജില്ലാസമ്മേളനം അറിയിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ പോലീസ് സ്റ്റേഷനുകള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന സിസിടിവി ക്യാമറാദൃശ്യങ്ങള്‍ ഇന്റര്‍നെറ്റോ ഫൈബര്‍ ലൈനോ ഇല്ലാതെ പോലീസ് സ്റ്റേഷനുകളില്‍ ലഭ്യമാകും. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വീഡിയോ കോണ്‍ഫറന്‍സിംഗും, ഇന്റേണല്‍ നെറ്റ്വര്‍ക്ക് ഫയല്‍ ട്രാന്‍സ്ഫറിംഗും ലഭ്യമാക്കുവാന്‍ സാധിക്കും. കോര്‍പ്പറേറ്റ് അധിനിവേശത്തെ പ്രീണിപ്പിക്കുന്ന നയം തിരുത്തി ചെറുകിട സംരംഭകരെ ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കാസര്‍കോട് അടുക്കത്ത് ബയലിലെ എ.കെ ആര്‍ക്കേഡില്‍ നടന്ന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ പ്രസിഡന്റ്് എം മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ലോഹിതാക്ഷന്‍, കെബിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ കെ. ഗോവിന്ദന്‍, സിഒഎ സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശികുമാര്‍, ഷുക്കൂര്‍ കോളിക്കര, ശ്രീനാരായണന്‍, രഘുനാഥ്, ടിവി മോഹനന്‍, പി സുനില്‍കുമാര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം ലോഹിതാക്ഷന്‍ ജില്ലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഭാരവാഹികള്‍: എം മനോജ് കുമാര്‍ (പ്രസി), ഉസ്മാന്‍ പാണ്ഡ്യാല, വിനോദ്. പി (വൈസ് പ്രസി), എം.ആര്‍ അജയന്‍ (ജന. സെക്ര),

ദിവാകര. കെ, രാജീവന്‍കരിങ്ങാട്ട് (ജോ സെക്ര), സദാശിവ കിണി (ട്രഷ).


Post a Comment

0 Comments

Top Post Ad

Below Post Ad