കാസര്‍കോട് (www.evisionnews.co): പൗരത്വ വിവേചന നിയമത്തിനെതിരെ ഡിസംബര്‍ 19ന് മംഗളൂരില്‍ നടന്ന പ്രക്ഷോഭത്തിനിടയിലുണ്ടായ പൊലീസ് വെടിവെപ്പ് ദിവസം മംഗളൂരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോയ രണ്ടായിരത്തോളം മലയാളികള്‍ക്ക് പൊലീസ് നോട്ടീസ് അയക്കുന്നത് നിര്‍ത്തിവെക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംഭവദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആസ്പത്രികളിലേക്കും കച്ചവട ആവശ്യത്തിനും മംഗളൂരില്‍ പോയവരെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് നോട്ടീസ് അയക്കുന്നത്. കൂടുതലും മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മംഗളൂരു നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. വിവിധ ആവശ്യങ്ങള്‍ക്ക് മംഗളുരില്‍ പോയ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള പൊലീസ് നീക്കം അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്്മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.
Post a Comment
0 Comments