കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നയിക്കുന്ന ലോംഗ് മാര്‍ച്ചിന് നാളെ കാസര്‍കോട്ട് തുടക്കം. രണ്ടുദിവസങ്ങളിലായി നടക്കുന്ന മാര്‍ച്ച് ഉച്ചക്ക് രണ്ടരക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നിന്ന് പ്രയാണമാരംഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രമുഖ യുഡിഎഫ് നേതാക്കള്‍ സംബന്ധിക്കും. നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരക്കുന്ന ജാഥ മൂന്നുമണിക്ക് ഉദുമയില്‍ സമാപിക്കും. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ ഒമ്പതിന് ഉദുമയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ഉച്ചയോടെ ചിത്താരിയിലെത്തും. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം മൂന്നുമണിക്ക് ചിത്താരിയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ച് വൈകിട്ട് അഞ്ചു മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സമാപിക്കും. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ രണ്ടുദിവസങ്ങളിലായി നടക്കുന്ന മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ സ്ഥിരാംഗങ്ങളായിരിക്കും. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ യുഡിഎഫ് പ്രമുഖ നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് എം.പി പറഞ്ഞു.
Post a Comment
0 Comments