Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതി നിയമം; ബി.ജെ.പി പ്രകോപനം സൃഷ്ടിക്കുന്നു: മുസ്്‌ലിം ലീഗ്

കാസര്‍കോട് (www. evisionnews.co): കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ വിവേചന നിയമത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘ്പരിവാര്‍ സംഘടനകളെ അങ്കലാപ്പിലാക്കിയിരുന്ന സാഹചര്യത്തില്‍ നുണപ്രചാരണങ്ങളും അപവാദങ്ങളും ഇളക്കിവിട്ട് ബി.ജെ.പി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ പ്രസ്താവിച്ചു.
പൗരത്വ വിവേചന നിയമത്തിനെതിരെ ഭാരതീയര്‍ ഒന്നടങ്കം പ്രതിഷേധിക്കുമ്പോള്‍ ബി.ജെ.പി അതിനെ സാമുദായിക പ്രശ്‌നമായി ചുരുക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ പുതിയ അവകാശവാദങ്ങളുമായല്ല സമര രംഗത്തിറങ്ങിയിട്ടുള്ളത്.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ഇതു ബി.ജെ.പിക്ക് സഹിക്കുന്നില്ല. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ച് ഭാരതത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ല. ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വഴിതിരിച്ചുവിടാന്‍ ബി.ജെ.പി മുസ്്‌ലിം ലീഗിനെതിരേ കുതിര കയുകയാണ്. വഴിപോക്കര്‍ക്ക് കുതിരകയറാനുള്ള പാര്‍ട്ടിയല്ല മുസ്്‌ലിം ലീഗ്. അനാവശ്യമായി ലീഗിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തിയാല്‍ ശക്തമായി നേരിടും. പൗരത്വ വിവേചന നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ സാമൂദായികടിസ്ഥാനത്തില്‍ വിലയിരുത്തി മതസൗഹാര്‍ദം തര്‍ക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമത്തെ മതേതര ജനാധിപത്യവിശ്വാസികള്‍ കരുതിയിരിക്കണമെന്നും അബ്ദുല്‍ റഹ്്മാന്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad