ബംഗളൂരു (www.evisionnews.co): ബംഗളൂരുവിൽ സാംസ്കാരിക പരിപാടിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ എൻ.എ ഹാരിസ് എം.എൽ.എ ഉൾപ്പടെ അഞ്ചു പേർക്ക് പരിക്ക്. ബുധനാഴ്ച രാത്രി എട്ടര മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിലെ ശാന്തിനഗരിൽ ഒരു സാംസ്കാരിക പരിപാടിക്കിടെയാണ് ബോംബേറുണ്ടായത്. പരിക്കേറ്റവരെ ഫിലോമിന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുടെ പുറം കാലിന് നേരിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മൂന്നു കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെ നാലുപേരും പരിക്കേറ്റ് ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Post a Comment
0 Comments