കാസര്‍കോട് (www.evisionnews.co): ശ്രീലങ്കക്കെതിരായ 3 ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി പരപ്പനങ്ങാടിക്കാരന്‍ സുഹൈല്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ പരേതനായ അബ്ദുല്‍ റസാഖ് ഹാജിടെയും ആസ്യയുടെയും മൂന്നാമത്തെ മകനായ സുഹൈല്‍ കേരള ഡെഫ് ടീമിന്റെ നിറസാന്നിധ്യമായിരുന്നു.
കേരളത്തിനായി ദേശിയ സൗത്ത് സോണ്‍ ചാംപ്യന്‍ഷിപ്പുകളില്‍ കേരള ക്യാപ്‌റ്റനായി മികച്ച ഫോം കാഴ്‌ച വെച്ചിട്ടും ദേശീയ ടീമില്‍ കളിക്കുക എന്നത് ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദേശീയ ബധിര ക്രിക്കറ്റ് ടീമിലേക്കുള്ള ലിളിയെത്തിയത്. ഇന്ത്യന്‍ ക്യാമ്പല്‍ പരിശീലനത്തിനായി ജനുവരി 23ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. 28 മുതലാണ് ശ്രീലങ്കയുമായുള്ള മത്സരങ്ങള്‍ ആരംഭിക്കുക. ഇതാദ്യമായാണ് ഒരു മലയാളി ഇന്ത്യന്‍ ബധിര ടീമില്‍ ഇടം പിടിക്കുന്നത്.
തിരുരങ്ങാടി ഡെഫ് ചലങ്ങേര്‍സ് ക്ലബ്ബിന്റെ താരമായ സുഹൈല്‍ നിരവധി തവണ മലപ്പുറത്തെ സ്‌റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യന്മാരാകുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 19 ടീമില്‍ താരമായിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‌ഗോഡ് വെച്ച് നടന്ന ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാസ്‌ക് നയമാര്‍മൂലയ്‌ക്കു വേണ്ടി മികച്ച കാഴ്‌ച പ്രകടനം വെച്ചു. പരപ്പനങ്ങാടി കോഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക് ജീവനക്കാരനാണ്. ഭാര്യ കാസര്‍കോട് സ്വദേശിനി ഫാത്തിമ ഷിറിന്‍ കാപ്പില്‍. മക്കള്‍ അലെഹാ സൈനബ്, ഇമാദ് അബ്ദുള്ള.
Post a Comment
0 Comments