Type Here to Get Search Results !

Bottom Ad

മംഗളൂരു വിമാനത്താവളത്തിലെ സ്‌ഫോടന ശ്രമം: പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മംഗളൂരു (www.evisionews.co): മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച സംഭവത്തില്‍ പിടിയിലായ പ്രതി ആദിത്യറാവുവി (36)നെ മംഗളുരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണത്തിനും ചോദ്യംചെയ്യലിനുമാണ് കസ്റ്റഡിയില്‍വിട്ടത്. ചൊവ്വാഴ്ച രാവിലെയാണ് ആദിത്യറാവു ബംഗളൂരു ഐജി ഓഫീസിലെത്തി താനാണ് വിമാനതാവളത്തില്‍ ബോംബ് വച്ചതെന്ന് അറിയിച്ചത്. ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വേറെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ട് എന്നതിനും തെളിവില്ല.
ബംഗളുരു വിമാനത്താവളത്തില്‍ നേരത്തെ ആദിത്യ റാവു ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല, ഈ ജോലി ലഭിക്കാഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യമാണ് വിമാനത്താവളത്തില്‍ ബോംബ് വെക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാള്‍ വ്യാജരേഖകള്‍ ഉപയാഗിച്ച് നേരത്തെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇയാള്‍ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയില്‍ നിന്ന് പുറത്താക്കി. പിന്നീട് ഇയാള്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. യൂ ട്യൂബ് നോക്കിയാണ് സ്‌ഫോടക വസ്തു നിര്‍മിച്ചതെന്നാണ് ആദിത്യ പൊലീസിന് നല്‍കിയ മൊഴി.
തിങ്കളാഴ്ച്ച രാവിലെ 8.45ഓടെയാണ് മംഗളൂരു വിമാനത്താവളത്തിലെ കൊഞ്ചാര്‍ ടെര്‍മിനലിലെ ടിക്കറ്റ് കൗണ്ടറിനു സമീപമാണ് ലാപ് ടോപ്പില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒട്ടോ റിക്ഷയില്‍ എത്തിയ കറുത്ത പാന്റും വെള്ള ഷര്‍ട്ടും തൊപ്പിയും ധരിച്ച യൂവാവാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയത്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പിഎസ് ഹര്‍ഷയുടെ മേല്‍ നോട്ടത്തില്‍ മൂന്നഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad