Type Here to Get Search Results !

Bottom Ad

മുസ്ലിം വിദ്യാര്‍ത്ഥികള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച് പട്‌നയിലെ വനിതാ കോളജ്; ലംഘനത്തിന് 250 രൂപ പിഴ

Image result for pardha(www.evisionnews.co) പട്നയിലെ ജെ.ഡി വനിതാ കോളേജില്‍ പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി അധികൃതര്‍. ഡ്രസ് കോഡ് അനുസരിച്ച് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് പരിസരത്ത് ബുര്‍ഖ ധരിക്കാന്‍ അനുവാദമില്ല. കോളജ് പ്രൊക്ടറും പ്രിന്‍സിപ്പലും ഒപ്പിട്ട നോട്ടീസില്‍ പുതിയ ഡ്രസ് കോഡ് പാലിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡ്രസ് കോഡ് ലംഘിക്കുന്നവരില്‍ നിന്നും കോളേജ് അധികൃതര്‍ 250 രൂപ പിഴയും ഈടാക്കും. ഇതുകൂടാതെ, കോളജ് ഡ്രസ് കോഡും നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നോട്ടീസില്‍ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. നോട്ടീസില്‍ ഇങ്ങനെ പറയുന്നു: ''ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ദ്ദിഷ്ട ഡ്രസ് കോഡിലാണ് കോളേജില്‍ വരേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ 'ബുര്‍ഖ' ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. ലംഘനത്തിന് 250 രൂപ പിഴ ചുമത്തും.

ഈ നിരോധനത്തിനെതിരെ ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഈ ഉത്തരവിന്റെ യുക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ പ്രിന്‍സിപ്പല്‍ ശ്യാമ റോയിയോട് ചോദിച്ചപ്പോള്‍ കോളേജില്‍ ബുര്‍ഖ നിരോധിച്ച ഉത്തരവ് പിന്‍വലിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad