വിദ്യാനഗര്‍ (www.evisionnews.co: നിയന്ത്രണംവിട്ട് മതിലിലിടിച്ച മീന്‍ വണ്ടിയില്‍ നിന്നും ഇരുപത് കിലോ കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ മായിപ്പാടിയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി ഫായിസ് (19) ആണ് അറസ്റ്റിലായത്. പിക്കപ്പ് വാനില്‍ ബോക്സിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിവരമറിഞ്ഞ് വിദ്യാനഗര്‍ സി.ഐയുടെ ചുമതല വഹിക്കുന്ന കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments