Type Here to Get Search Results !

Bottom Ad

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 106ആയി: 1300 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു


ചൈന (www.evisionnews.co): ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി ഉയര്‍ന്നു. 1,300 പേര്‍ക്ക് രോഗം ബാധിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ ചൊവ്വാഴ്ച രാവിലെ സ്ഥിരീകരിച്ചു.ഇതോടെ രോഗംബാധിച്ചവരുടെ എണ്ണം ചൈനയില്‍ മാത്രം 4,174 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ഇവിടെ തിങ്കളാഴ്ച മാത്രമായി 24 പേര്‍ കൂടി വൈറസ് ബാധയേറ്റതായി അധികൃതര്‍ അറിയിച്ചു. 

ഇവിടെ 1,291 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.തലസ്ഥാനമായ ബീജിങിലും ആദ്യമായി രോഗം കണ്ടെത്തി. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ദ്ധനയാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്.രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസ് ബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ചെയര്‍മാനാണ് കുചിയാങ്.

Post a Comment

0 Comments

Top Post Ad

Below Post Ad