Type Here to Get Search Results !

Bottom Ad

പ്രകോപനം തുടര്‍ന്നാല്‍ പിണറായിയും മന്ത്രിമാരും സ്വതന്ത്രമായി പ്രവര്‍ത്തിക്കില്ല: മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

(www.evisionnews.co):സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. തുടര്‍ച്ചയായി ഗവര്‍ണറേയും കര്‍ണാടക മുഖ്യമന്ത്രിയേയും കേന്ദ്ര മന്ത്രിമാരേയും കരിങ്കൊടി കാണിക്കാനും ശാരീരികമായി ഉപദ്രവിക്കുന്നതിലേക്കുമാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പിണറായി വിജയനും മന്ത്രിമാര്‍ക്കും കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് വിചാരിക്കണ്ടെന്ന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല. അതിക്രമമായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. അതിക്രമം നടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ തടഞ്ഞവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാതെ വിട്ടയാക്കാനാണ് പൊലീസ് തയ്യാറായത്. കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മതിയായ സുരക്ഷയൊരുക്കിയില്ല. ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സര്‍ക്കാരിന്റെ ഒത്താശയോടയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad