ദേശീയം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോപ സമരത്തില്‍ റെയില്‍വേയ്ക്ക് 80 കോടി നഷ്ടമുണ്ടായെന്നും നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു. '80 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് ഉണ്ടായത്. ഇതില്‍ ഈസ്‌റേറണ്‍ റെയില്‍വേയ്ക്ക് 70 കോടിയുടെ നഷ്ടവും നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയ്ക്ക് 10കോടിയുടെ നഷ്ടവും ഉണ്ടായി' -റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
ഇത് പ്രാഥമിക കണക്കെടുപ്പാണെന്നും അവസാനവട്ട അവലോകനത്തിന് ശേഷം ഇതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തുന്നതിനായി ആര്‍പിഎഫ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രതിഷേധക്കാര്‍ക്കെതിരെ യു.പി സര്‍ക്കാര്‍ നോട്ടീസ് അയച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് റെയില്‍വേയുടെ തീരുമാനം.
Post a Comment
0 Comments