Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ വോഡഫോണ്‍- ഐഡിയ അടച്ചു പൂട്ടും


ദേശീയം (www.evisionnews.co): കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള കുടിശികയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വാഡഫോണ്‍- ഐഡിയ അടച്ചുപൂട്ടുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം ബിര്‍ള. കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള കുടിശിക 40,000കോടി രൂപയായ പശ്ചാത്തലത്തിലാണ് കെഎം ബര്‍ള ഇക്കാര്യം പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

ടെലികോം ലൈസന്‍സ് ഫീസ്, സ്പെക്ട്രം യൂസേജ് ചാര്‍ജ് എന്നീ ഇനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് 1.47 ലക്ഷം കോടി നല്‍കാന്‍ ടെലികോം കമ്പനികളോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 14വര്‍ഷത്തെ ചാര്‍ജുകളും പലിശയും നല്‍കാനായിരുന്നു കോടതി ഉത്തരവ്. ഇതില്‍ ഇളവ് വേണമെന്നാണ് കമ്പനിയുടെ ആവശ്യം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഏകദേശം 40,000 കോടി രൂപ വോഡഫോണ്‍- ഐഡിയ കേന്ദ്ര സര്‍ക്കാറിന് നല്‍കേണ്ടി വരും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും തുക നല്‍കാന്‍ ഒരു കമ്പനിക്കും കഴിയില്ലെന്നാണ് വോഡഫോണ്‍-ഐഡിയയുടെ പ്രതികരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad