ദേശീയം: (www.evisionnews.co) കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരായ എതിർപ്പ് രാജ്യവ്യാപകമായി ശക്തി പ്രാപിക്കുന്നതിനിടെ കേന്ദ്രത്തിന്റെ ഉത്തരവ് പ്രകാരമുള്ള ഒരു നിയമം നടപ്പാക്കുന്നത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അവകാശപ്പെട്ടു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ കേന്ദ്ര പട്ടിക പ്രകാരം പ്രാബല്യത്തിൽ വന്ന ഒരു കേന്ദ്ര നിയമം നടപ്പിലാക്കില്ല എന്ന് പറയാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല, മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പൗരത്വം നൽകുന്നത് ഒരു കേന്ദ്ര അവകാശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവയുൾപ്പെടെ നിരവധി പ്രതിപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ തങ്ങളുടെ പ്രദേശങ്ങളിൽ ഭേദഗതി വരുത്തിയ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Post a Comment
0 Comments