ദേശീയം (www.evisionnews.co): രാജ്യത്തെമ്പാടും ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തുമ്പോള്‍ കേരളവും ശക്തമായ സമരത്തിലേക്ക്. ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. ഇരു പക്ഷവും വെവ്വേറെ സമരപരിപാടികളുമായാണ് മുന്നോട്ടുപോകുന്നത്. ജനുവരി 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ ഇരു മുന്നണികളും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സമരപരിപാടികളും എല്‍ഡിഎഫ് ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിയമത്തിനെതിരെ വിപുലമായ പരിപാടികളാണ് യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഇത് പിന്‍വലിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ സേവ് റിപ്പബ്ലിക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫ് ഡിസംബര്‍ 23ന് എല്ലാ നിയോജകമണ്ഡലങ്ങളിലും മതേതര കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി ആറിന് എറണാകുളത്തും ഏഴിന് കോഴിക്കോടും മതേതര കൂട്ടായ്മകളും സംഘടിപ്പിക്കും. ജനുവരി 26ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Post a Comment
0 Comments