Type Here to Get Search Results !

Bottom Ad

പൗരത്വ നിയമത്തെ ചോദ്യംചെയ്ത് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനും ബി.ജെ.പി നേതാവുമായ ചന്ദ്രകുമാര്‍ ബോസ്


ദേശീയം (www.evisionnews.co): വിവാദമായ പൗരത്വ നിയമത്തെ പിന്തുണച്ച് കൊല്‍ക്കത്തയില്‍ നടന്ന ബിജെപി മാര്‍ച്ചിന് മണിക്കൂറുകള്‍ക്ക് ശേഷം പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലൊരാളായ ചന്ദ്രകുമാര്‍ ബോസ് നിയമത്തെ ചോദ്യം ചെയ്ത് ട്വീറ്റ് ചെയ്തു. 'എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉള്‍കൊള്ളുന്ന ഒരു രാജ്യമാണ് ഇന്ത്യ'' എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങള്‍ എന്തിനാണ് പ്രസ്താവിക്കുന്നത് ഹിന്ദു, സിഖ്, ബൗദ്ധ, പാഴ്‌സി, ജൈന മതങ്ങളെ മാത്രം എന്തിനാണ് പരാമര്‍ശിക്കുന്നത്! എന്തുകൊണ്ട് മുസ്ലിംകളെയും ഇതില്‍ ഉള്‍പ്പെടുത്തിക്കൂടാ? കാര്യങ്ങളില്‍ സുതാര്യത വരുത്തേണ്ടതുണ്ട്'' ചന്ദ്ര കുമാര്‍ ബോസ് ട്വീറ്റ് ചെയ്തു.

''ഇന്ത്യയെ മറ്റേതെങ്കിലും രാജ്യവുമായി താരതമ്യം ചെയ്യരുത് .ഇന്ത്യ എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉള്‍കൊള്ളുന്ന രാജ്യമാണ്,'' അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് മാത്രമല്ല, അകാലിദള്‍, ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയ സഖ്യകക്ഷികളില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ബിജെപി എതിര്‍പ്പ് നേരിടുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad