Type Here to Get Search Results !

Bottom Ad

മതിയായ രേഖകളില്ലാത്ത നിലയില്‍ പിടികൂടിയ ബോട്ടിന് രണ്ടര ലക്ഷം പിഴ ചുമത്തി

കാഞ്ഞങ്ങാട് (www.evisionnews.co): മതിയായ രേഖകളില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ഫിഷറീസിന് കൈമാറിയ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സാഹിര്‍ എന്ന ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി. തുടര്‍ന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയരക്റ്റര്‍ പി.വി സതീശന്‍ വിട്ടുകൊടുത്തു. നവംബര്‍ 12നാണ് സാഗര്‍ കവചിന്റെ ഭാഗമായി കടലില്‍ പട്രോളിംഗിനിടെ തളങ്കര കോസ്റ്റല്‍ പൊലീസ് തളങ്കര കീഴൂര്‍ കടല്‍ ഭാഗത്ത് നിന്നും കരവലിനടത്തുന്നതിനിടെ പിടികൂടിയത്. ഇതിനിടെ അഞ്ചുദിവസം മുന്നേ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി സുരേന്ദ്രന്റെയും കോസ്റ്റല്‍ പൊലീസ് എസ്.ഐ പ്രസന്നന്റെയും നേതൃത്വത്തില്‍ രാത്രി കാലപട്രോളിംഗിനിടെ പിടികൂടിയ നീലമംഗലം, സുല്‍ത്താന്‍, ദേവാസുരം എന്നീ ബോട്ടുകള്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മൂന്നിനും കുടി. 64800രൂപ പിഴയടച്ചതിനെ തുടര്‍ന്നു വിട്ടുനല്‍കി.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad