പള്ളിക്കര (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ഉദുമ നിയോജക സമ്മേളനം നാളെ പള്ളിക്കരയില്‍ നടക്കും. രാവിലെ 10മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍ പതാക ഉയര്‍ത്തും. മൂന്നു മണിക്ക് പൂച്ചക്കാട് നിന്ന് വൈറ്റ്ഗാര്‍ഡ് പരേഡും പൗരവകാശ റാലിയും ആരംഭിക്കും. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
പള്ളിക്കരയില്‍ പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ വി.കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്യും. സിദ്ധീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പോഷക സംഘടന നേതാക്കള്‍ പ്രസംഗിക്കും. ഇതു സംബന്ധിച്ച് ചേര്‍ന്ന സംഘാടക സമിതി യോഗം പരിപാടിക്ക് അന്തിമരൂപം നല്‍കി. പ്രസിഡന്റ് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി നല്‍കുന്ന ഫണ്ട് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ് കുന്നില്‍ ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പള്ളിപ്പുഴ എന്നിവര്‍ക്ക് നല്‍കി.
ജനല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സോളാര്‍ കുഞ്ഞഹമ്മദ്, അബ്ബാസ് കൊളച്ചപ്പ്, ടി.ഡി ഹസന്‍ ബസരി, അസ്ലം കീഴൂര്‍, അബുബക്കര്‍ കടാങ്കോട്, ഹാഷിം പടിഞ്ഞാര്‍, എം.ബി ഷാനവാസ്, ആഷിഫ് മാളികെ, ഷമീം ബേക്കല്‍, നാസര്‍ ചേറ്റുകുണ്ട്, റാഫി ചെരുമ്പ, ഖാലിദ് മല്ലം, ഖാരിഹ് റഹ്മാന്‍, നജീബ് പൂച്ചക്കാട്, ആഷിഖ് റഹ്മാന്‍, സിറാജ് മടത്തില്‍, മുഹമ്മദ് മാസ്തിഗുഡ്ഡ, അഹമ്മദ് ഫായിസ്, അബ്ദുല്ല സര്‍വാനി, നിസാര്‍ സഫ്‌നീസ് സംബന്ധിച്ചു.
Post a Comment
0 Comments