ദേശീയം (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്‍തുണയുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. 'ഞാന്‍ കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി' എന്നായിരുന്നു കട്ജുവിന്റെ ട്വീറ്റ്. വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് നടത്തിയ അക്രമങ്ങളുടെ വീഡിയോയും പങ്കുവെച്ചായിരുന്നു കട്ജുവിന്റെ ട്വീറ്റ്.
പൗരത്വനിയമ ഭേദഗതിക്കെതിരെ ഇന്നലെ വൈകുന്നേരം ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പ്രദേശവാസികളായ ചിലരും പങ്കെടുത്തിരുന്നു. ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
Post a Comment
0 Comments