ദേശീയം (www.evisionnews.co): പൗരത്വ ഭേതഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തി പടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേതഗതി നിയമ നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുപരിപാടിക്കിടെയായുരുന്നു പരാമര്‍ശം.
'കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മറ്റ് മന്ത്രിമാരും വെള്ളിയാഴ്ച എന്നെ വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അവര്‍ നിര്‍ബന്ധിച്ചപ്പോള്‍, ക്രിസ്തുമസിന് ശേഷം എന്നെ കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുമെന്നും മേഘാലയയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും ഞാന്‍ അവര്‍ക്ക് ഉറപ്പ് നല്‍കി' -അമിത് ഷാ
Post a Comment
0 Comments