ദേശീയം (www.evisionnews.co) വാഹന വില്‍പനയില്‍ മാന്ദ്യം തുടരുന്നു. നവംബറിലെ വാഹനവില്‍പനയാണ് 12 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് വന്നത്. നവംബറില്‍ രാജ്യത്ത് മൊത്തം 17,92,415 വാഹനങ്ങളാണ് വിറ്റത്. കാര്‍ വില്‍പനയില്‍ 10.8 ശതമാനം കുറവുവന്നതായാണ് കണക്ക്. നവംബറില്‍ കാര്‍ വില്‍പന 1,60,306 ആണ്. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 30 ശതമാനം വര്‍ധിച്ചതായാണ് കണക്ക്.
ടൂവീലര്‍ വില്‍പന 14.2 ശതമാനമായി കുറഞ്ഞ് 14,10,939 ആവുകയും ചെയ്തു. ഇത് കൂടാതെ മീഡിയം-ഹെവി വാണിജ്യവാഹനങ്ങളുടെ വില്‍പന 33 ശതമാനം താണ് 17,039 ആവുകയും ചെയ്തു. എല്‍സിവി വില്‍പന 5.4 ശതമാണ് കുറഞ്ഞത്.
Post a Comment
0 Comments