ഉപ്പള (www.evisionnews.co): യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ മീറ്റ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സൈഫുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഹ്മാന്‍ ഗോള്‍ഡന്‍ സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ അഷ്‌റഫ് എടനീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍ മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ട്രഷറര്‍ യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, അബ്ബാസ് ഓണന്ത പ്രസംഗിച്ചു.
ഭാരവാഹികള്‍: മുക്താര്‍ ഉദ്യാവര്‍ (പ്രസി), ഹനീഫ് സീതാംഗോളി, നാസര്‍ ഇടിയ, കെ.എഫ് ഇഖ്ബാല്‍, നിയാസ് മൊഗ്രാല്‍, ഹക്കീം ഖണ്ഡിഗ (വൈസ് പ്രസി), ബി.എം മുസ്തഫ (ജന. സെക്ര), നൗഫല്‍ ചെറുഗോളി, താജുദ്ദീന്‍ കടമ്പാര്‍, സാക്കിര്‍ പൊയ്യ, സിദ്ദീഖ് ദണ്ഡഗോളി, ലത്തീഫ് കജ (സെക്ര), എം.പി ഖാലിദ് (ട്രഷ).
Post a Comment
0 Comments