Type Here to Get Search Results !

Bottom Ad

ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് ബെല്‍റ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി


ദേശീയം (www.evisionnews.co): ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് ബെല്‍റ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം. ശനിയാഴ്ച കാണാതായ പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത് സ്‌കൂള്‍ യൂണിഫോം ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹം അവളുടെ ഗ്രാമമായ ഖേതാദിക്കടുത്തുള്ള വിദൂര പ്രദേശത്തെ കുറ്റിക്കാട്ടില്‍ കിടക്കുകയായിരുന്നു. മദ്യക്കുപ്പികള്‍, ലഘുഭക്ഷണങ്ങള്‍, രക്തക്കറ എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ശനിയാഴ്ച കായിക മത്സരമുണ്ടായതായും അതിനു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നും പോലീസ് പറഞ്ഞു.

ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പെണ്‍കുട്ടി വീട്ടിലെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ അവളെ തിരയാന്‍ തുടങ്ങി. അവര്‍ മണിക്കൂറുകളോളം കൃഷിയിടങ്ങളിലും ബന്ധുക്കളുടെ വീടുകളിലും തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ രക്തം പുരണ്ട മൃതദേഹം സ്‌കൂളില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. പ്രകോപിതരായ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി. കുട്ടിയുടെ കൊലപാതകത്തെ കുറിച്ച് പൊലീസും ഫോറന്‍സിക് സംഘവും അന്വേഷണം നടത്തി. ഗ്രാമത്തില്‍ സൗകര്യമില്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad