കാസര്‍കോട് (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ 17-ാം തിയതി ഹര്‍ത്താല്‍ നടത്തുന്നത് സംബന്ധിച്ച് ഒരു സംഘടനകളുടേയും നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കാസര്‍കോട് പോലീസ്. 'ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴു ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 07.01.2019 തിയതിയിലെ ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.
നിലവില്‍ യാതൊരു സംഘടനയും ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നോട്ടീസ് നല്‍കിയതായി കാണുന്നില്ല. ആയതിനാല്‍ മേല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്'- കാസര്‍കോട് പോലീസ് അറിയിച്ചു.
Post a Comment
0 Comments